UEFA
ബെൽജിയവും റഷ്യയും നേർക്ക് നേർ
അറ്റാക്കിങ്ങ് ഫുട്ബോളിന്റെ പുതിയ മാനങ്ങൾ രചിച്ച ബെൽജിയവും കഴിഞ്ഞ ലോകകപ്പിൽ ജീവൻ മരണ പോരാട്ടം കാഴ്ച്ച വെച്ച റഷ്യയും ഇന്ന് യൂറോ കപ്പിൽ ഏറ്റു മുട്ടും. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരമാകും ഇത്. റഷ്യയും ബെൽജിയവും ഏറ്റ്മുട്ടിയ അവസാന 8 കളിയിലും ബെൽജിയം പരാജയപ്പെട്ടിട്ടില്ല.
ബെൽജിയം നേരിടുന്ന വെല്ലുവിളി പരിക്കാണ് കെവിൻ ഡി ബ്രുയ്ന, വിറ്റ്സെൽ തുടങ്ങിയ താരങ്ങൾ ഇന്ന് കാലത്തിലിറങ്ങില്ല. ഏഡൻ ഹസാർഡിന്റെ കാര്യവും സംശയത്തിലാണ്. എങ്കിലും മാരക ഫോമിലുള്ള ലുകാകുവിനെ മുൻനിർത്തി ശക്തമായ നിരയെ ബെൽജിയം ഇന്ന് രംഗത്തിറക്കാനാണ് സാധ്യത. റഷ്യയിലാണ് മത്സരം നടക്കുക എന്നത് റഷ്യക്കും കാര്യങ്ങൾ അനുകൂലമാക്കുന്നു.
Euro Cup
Belgium vs Russia
12:30 AM | IST
Sony Ten 2
Krestovsky Stadium