UEFA
ചാമ്പ്യന്മാർ ഇന്ന് ഹംഗറിക്കെതിരെ
നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ ഇന്ന് യൂറോ കപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് എഫിലെ ഏറ്റവും ചെറിയ ടീമായ ഹംഗറി ആണ് പറങ്കികളുടെ ഇന്നത്തെ എതിരാളികള്‍.ഇന്ന് രാത്രി 9:30 ക്ക് ഹംഗറിയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ 2016 നേക്കാള്‍ മികച്ച സ്ക്വാഡുമായാണ് ഇത്തവണ യൂറോയിലേക്ക് എത്തുന്നത്.എങ്കിലും അവസാന 11 മത്സരങ്ങളില്‍ പരാജയം അറിയാതെ വരുന്ന ഹംഗറിയെ അത്ര ചെറിയ എതിരാളികളായി കണക്കാക്കാന്‍ ആകില്ല.
കൊറോണ പോസിറ്റീവ് ആയ കാന്‍സെലോ ഇന്ന് പോര്‍ച്ചുഗലിന് ഒപ്പം ഉണ്ടാകില്ല.
Euro Cup
Portugal vs Hungary
9:30 PM | IST
Sony Ten 2
Puskas Arena, Budapest