UEFA
ഓസ്ട്രിയയെ തോൽപ്പിച്ച് അസൂറികൾ
യൂറോ കപ്പ് രണ്ടാം പ്രീ ക്വാർട്ടർ മത്സരത്തിൽ കരുത്തരായ ഇറ്റലി ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ടുഗോളിന് തോൽപ്പിച്ചു. മികച്ച കളി കാഴ്ചവെച്ച ഓസ്ട്രിയക്ക് ഭാഗ്യം തുണച്ചില്ല. മത്സരം 90 മിനിറ്റും കഴിഞ്ഞ് എക്സ്ട്രാ ടൈമിൽ ആയിരുന്നു ഗോൾ വന്നത്.
പകരക്കാരനായി വന്ന യുവന്റസ് യുവതാരം ഫെഡറികോ ചീസയാണ് അസൂരിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നീട് എക്സ്ട്രാ ടൈം പകുതിയാകുമ്പോൾ തന്നെ പെസ്സീന രണ്ടാം ഗോൾ സ്കോർ ചെയ്തു. മത്സരത്തിൽ കടുത്ത് പോരാടിയ ഓസ്ട്രിയക്ക് വേണ്ടി സസ കലജ്ദ്സിക് ആശ്വാസഗോൾ കണ്ടെത്തി. മത്സരത്തിൽ ഓസ്ട്രിയ മറ്റൊരു ഗോൾ കണ്ടെത്തിയെങ്കിലും ഓഫ്സൈഡ് കാരണം റഫറി നിഷേധിച്ചു.
ക്വാർട്ടറിൽ അസൂരികൾ ഇന്നു നടക്കുന്ന പോർച്ചുഗൽ ബെൽജിയം മത്സരത്തിലെ വിജയികളെ നേരിടും.
യൂറോ കപ്പ്
Italy-2⃣
Chiesa 94′
Pessina 104′
Austria-1⃣
S. Kalajdzic 113′