UEFA
അതനാസിയാഡിസ് ഈ ആഴ്ചയിലെ താരം
ചാമ്പ്യൻസ് ലീഗ് പ്ലേയർ ഓഫ് ദി വീക്ക് പുരസ്‌കാരം സ്വന്തമാക്കി എഫ്.സി ഷെരിഫിന്റെ ഗ്രീക്ക് ഗോൾകീപ്പർ ജോർഗോസ് അതനാസിയാഡിസ്. ബെൻഫിക താരം ഡാർവിൻ നുനെസ്,ഇന്റർ മിലാൻ താരം സ്ക്രിനിയർ,ബയേൺ മ്യൂണിക് താരം ലെറോയ് സാനെ എന്നിവരെ മറിക്കടന്നാണ് ജോർഗോസ് ഈ നേട്ടത്തിന് അർഹനായത്.
ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ തന്നെ വമ്പന്മാരായ റയൽ മാഡ്രിഡിനെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയ മത്സരത്തിൽ ഷെരിഫിന്റെ ഗോൾ വലക്ക് മുന്നിൽ ഗംഭീര പ്രകടനം ആയിരുന്നു താരം കാഴ്ച്ചവെച്ചത്.മത്സരത്തിൽ 11 സേവുകളാണ് ജോർഗോസ് നടത്തിയത്.