UEFA
സ്കോട്ട്‌ലാൻഡിന്റെ പ്രീക്വാർട്ടർ മോഹങ്ങൾക്ക് തിരിച്ചടി,യുവ ചെൽസി താരം കോവിഡ് ബാധിതൻ
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ ബില്ലി ഗിൽമോർ കോവിഡ് പോസിറ്റീവ് ആയതാണ് സ്കോട്ലാൻഡിന് തിരിച്ചടിയായത്.
ഇതോടെ നാളെ നടക്കുന്ന ക്രോയേഷ്യക്കെതിരായ മത്സരത്തിൽ ഗിൽമോറിന്റെ സേവനം സ്കോട്ലാൻഡിന് നഷ്ട്ടമാകും.അടുത്ത റൗണ്ടിലെത്താൻ ജയം അനിവാര്യമായ സ്കോട്ലാൻഡിന് ഇത് വമ്പൻ തിരിച്ചടിയാണ്. അതെ സമയം സ്കോട്ലാൻഡ് ടീമിലെ മറ്റ് താരങ്ങൾ ആരും ഐസൊലേഷനിൽ പോവേണ്ടതില്ല എന്നുള്ളത് ഒരു പരിധി വരെ അവർക്ക് ആശ്വാസം നൽകും.