UEFA
സെന്റ് പീറ്റേഴ്സ്ബർഗിൽ ചെകുത്താൻ താണ്ഡവം
യൂറോ കപ്പ് ഗ്രൂപ്പ് ബി രണ്ടാം മത്സരം കരുത്തരായ ബെൽജിയം ആതിഥേയരായ റഷ്യയെ എതിരില്ലാത്ത മുന്ന് ഗോളിന് തോൽപ്പിച്ചു. റൊമേലോ ലുകാക്കോ ഇരട്ട ഗോളും പകരക്കാരനായി വന്ന തോമസ് മ്യുനിയർ ഒരു ഗോളും ഒരു അസ്സിസ്റ്റും കൊടുത്തു.
പരിക്കുമൂലം പ്രധാന താരങ്ങൾ ഇല്ലാതെയാണ് ബെൽജിയം ഇന്ന് കളിക്കാൻ ഇറങ്ങിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ ബെൽജിയം സ്റ്റാർ സ്ട്രൈക്കർ റൊമേലോ ലുകാക്കോ ഗോൾ പട്ടിക തുറന്നു. പിന്നീട് മുപ്പത്തിനാലാം മിനിറ്റിൽ ഷോട്ട് വന്ന് ഗോൾകീപ്പർ തട്ടിയ ബോൾ തോമസ് മ്യുനിയർ കൃത്യമായി വലയിലേക്ക് കയറ്റി. പിന്നീട് കളിയുടെ അവസാന നിമിഷത്തിൽ ലുകാക്കോ മൂന്നാം ഗോൾ നേടി വിജയം സുരക്ഷിതമാക്കി .
യൂറോ കപ്പ്
Belgium-3
Lukaku 10′,88′
Muenier 34′
Russia-0