UEFA
വീണ്ടും ഒരു ത്രില്ലർ പോരാട്ടം മറികടന്ന് സ്പാനിഷ് ടീം സെമിഫൈനലിൽ
ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയെ അധിക സമയത്ത് തകർത്ത സ്പെയിൻ ഇന്ന് ലോക ചാമ്പ്യന്മാരെ പുറത്താക്കിയ സ്വിസർലാൻഡിനെ പെനാൽറ്റിയിൽ തോൽപ്പിച്ചു. 8ആം മിനിറ്റിൽ തന്നെ സ്വിസ്താരം സകാരിയയുടെ സെൽഫ് ഗോളിൽ ലീഡ് എടുത്ത സ്പെയിനിന് എതിരെ 68ആം മിനിറ്റിൽ ഷാക്കിരി ഗോൾ നേടിയതോടെ സ്കോർ വീണ്ടും സമനിലയിലായി.
എന്നാൽ ഉടനെ തന്നെ ഫ്രയുലർ ചുവപ്പുകാർഡ് കണ്ട് പുറത്തായത് അവർക്ക് ആശങ്ക ഉണ്ടാക്കിയെങ്കിലും ഗോൾകീപ്പർ സോമ്മർ നടത്തിയ അത്യുഗ്രൻ സേവുകൾ ആണ് എക്സ്ട്രാ ടൈമിലും സ്കോർബോർഡ് ചലിപ്പിക്കാതെ ഇരുന്നത്.തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീങ്ങിയെങ്കിലും സ്പാനിഷ് ഗോൾകീപ്പർ സിമോൻ നടത്തിയ പെനാൽറ്റി സേവുകൾ ആണ് സ്പാനിഷ് ടീമിന് സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് നേടിക്കൊടുത്തത്.
യൂറോ കപ്പ്
സ്വിറ്റ്സർലാന്റ് – (1)
X. Shaqiri 68’
R. Freuler 77’
സ്പെയിൻ – 1 (3)
D. Zakaria 8’(OG)