UEFA
വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടം ഇന്ന്
യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇന്ന് കരുത്തരായ സ്പാനിഷ് പ്രിമിറ ലീഗ് ജേതാക്കളായ ബാർസിലോണ ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെൽസിയും നേർകുനേർ. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി പന്ത്രണ്ടരയ്ക് സ്വീഡനിലെ ഗാംല ഉല്ലേവിയിൽ വെച്ചാണ് മത്സരം.
സെമി ഫൈനലിൽ ബയേൺ വനിതകളെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കു പരാജയപെടുത്തിയാണ് ചെൽസി ഫൈനലിൽ എത്തിയത്. ബാർസിലോണയാകട്ടെ പിഎസ്ജിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കു തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്.കരുത്തരയ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം