UEFA
വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണക്ക്
യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ബാഴ്‌സലോണ.ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയെ തകർത്ത് കൊണ്ടാണ് ബാഴ്‌സലോണ പെൺപട കിരീടത്തിൽ മുത്തമിട്ടത്.
മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്‌സയുടെ വിജയം.
ബാഴ്സലോണയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. കഴിഞ്ഞ സീസൺ ഫൈനലിൽ ലിയോണിനോട് പരാജയപ്പെട്ട് കിരീടം നഷ്മായതിന്റെ സങ്കടമാണ് ബാഴ്സലോണ ഇന്നത്തെ വിജയത്തോടെ തീർത്തത്.