ലോകചാമ്പ്യന്മാരെ വീഴ്ത്തി സ്വീറ്റ്സെർലാൻഡ്
യൂറോ കപ്പിൽ ടൂർണമെന്റ് ഫേവറൈറ്റുകളായ ഫ്രാൻസിനെ തോൽപ്പിച്ച് സ്വിറ്റ്സർലാന്റ. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 3-3 എന്ന നിലയിൽ അവസാനിച്ച മത്സരം, പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4ന് വിജയിച്ചാണ് സ്വിറ്റ്സർലാന്റ് ക്വാർട്ടറിലേക്ക് മുന്നേറിയത് .
ആദ്യ പകുതിയിൽ സ്വിസ്സ് പട 1-0 സ്കോറിൽ മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടാം ഗോൾ നേടാനുള്ള അവസരമായി സ്വിറ്റ്സർലാന്റിന് പെനാൽറ്റി ലഭിച്ചെങ്കിലും പെനാൾട്ടി എടുത്ത റോഡ്രിഗസിന് പിഴച്ചു . പെനാൾട്ടി മിസ്സ് ചെയ്ത് നാലു മിനുട്ടുകൾക്ക് അകം ഫ്രാൻസ് ബെൻസിമയിലൂടെ രണ്ടു ഗോളടിച്ച് കളിയിൽ ലീഡ് എടുത്തു . 75 ആം മിനുറ്റിൽ മനോഹരമായ ഗോളി പോഗ്ബയിലൂടെ ഫ്രാൻസ് വീണ്ടും ലീഡ് എടുത്തെങ്കിലും 81,90 മിനിറ്റുകളിൽ ഗോൾ നേടി സ്വീറ്റ്സർലൻഡ് ഏവരെയും ഞെട്ടിച്ച് കൊണ്ട് സമനില നേടി .
120 മിനുട്ട് കഴിഞ്ഞതോടെ കളി പെനാൾട്ടിയിലേക്ക് എത്തി. പെനാൾട്ടി ഷൂട്ടൗട്ടിൽ ഫ്രാൻസിന് കാലിടറി . അഞ്ചാം കിക്ക് എടുക്കാൻ എത്തിയ എംബാപ്പെയ്ക്ക് പിഴച്ചു . വിജയിച്ചു ക്വാർട്ടറിൽ എത്തിയ സ്വിറ്റ്സർലാന്റ് ഇനി സ്പെയിനിനെ ആകും നേരിടേണ്ടി വരിക.
യൂറോ കപ്പ്
സ്വിറ്റ്സർലാൻഡ് -3 (5)
Seferovic 15′, 81′
Gavranovic 90′
ഫ്രാൻസ് – (4)
Benzema 57’59’
Pogba 75′