UEFA
ലുക്കാക്കുവിനു പരിക്ക്, റയൽ മാഡ്രിഡുമായുള്ള മത്സരം ആശങ്കയിൽ
ബെൽജിയൻ താരം റൊമേലു ലുകാകുവിന് പരിക്ക്. ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ നടന്ന ശക്തർ ഡോണേട്സ്ക്കുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഇടതു തുടക്കാണ്
താരത്തിന് പരിക്കേറ്റതെന്ന് ക്ലബ് അറിയിച്ചു.
പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇതുവരെ അറിവായിട്ടില്ല. ഇതോട് കൂടി ചാമ്പ്യൻസ് ലീഗിൽ റിയൽ മാഡ്രിഡിനെതിരെ നടക്കുന്ന ഇന്ററിന്റെ അടുത്ത എവേ മത്സരത്തിൽ ലുകാകു കളിക്കുന്ന കാര്യം സംശയത്തിലാണ്.
ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാൻ ഇത് വരെ സ്കോർ ചെയ്ത 2 ഗോളുകളും നേടിയ താരമാണ് ലുകാകു. ഇറ്റാലിയൻ സീരീയയിൽ 5 കളികളിൽ നിന്നായി 5 ഗോൾകളും താരം നേടിയിട്ടുണ്ട്. ലുകാകുവിന്റെ പരിക്ക് ഇന്റർ മിലാനെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയാണ്.