UEFA
റോണോക്ക് ഇരട്ട ഗോൾ,ഹംഗറിയെ തകർത്തെറിഞ്ഞ് പറങ്കികൾ
നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിന് യൂറോയിൽ വിജയത്തോടെ തുടക്കം. ഇന്ന് ഹംഗറിയെ നേരിട്ട പറങ്കിപ്പട എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്.
പോർച്ചുഗൽ മുന്നേറ്റ നിരയെ ശക്തമായി പൂട്ടിയ ഹംഗറിക്കെതിരെ കളിയുടെ അവസാന പത്തു മിനിറ്റുകളിലാണ് മൂന്നു ഗോളുകളും പിറന്നത്. ഗുറേറോയാണ് പോർച്ചുഗലിന് ആദ്യം ലീഡ് നൽകിയത്.തൊട്ടടുത്ത മിനുറ്റിൽ റാഫാ സിൽവയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ വലയിലെത്തിച്ചു.ഇതിനു പിന്നാലെ ഇഞ്ചുറി ടൈമിൽ റൊണാൾഡോയിലൂടെ പോർച്ചുഗലിന്റെ മൂന്നാം ഗോളും വന്നു.
യൂറോ കപ്പ്
പോർച്ചുഗൽ – 3
R. Guerreiro 84′
C. Ronaldo 87′(P),90+2′
ഹംഗറി – 0