UEFA
റാഷ്ഫോർഡ് കത്തി, ലെപ്സിഗ് തരിപ്പണം
63ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി ഹാട്രിക്ക് നേടിയ റാഷ്ഫോർഡിൻ്റെ കരുത്തിൽ ഈ സീസണിൽ ഓൾഡ് ട്രാഫോർഡിലെ ആദ്യ വിജയം നേടി ചുവന്ന ചെകുത്താൻമാർ.എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് യുണൈറ്റഡ് ജർമൻ ക്ലബ്ബിനെ തകർത്ത് വിട്ടത്. ഗ്രീൻവുഡിൻ്റെ ഗോളിൽ മുന്നിൽ കയറിയ യുണൈറ്റഡിനെ ആദ്യ പകുതിയിൽ ലെപ്സിഗ് ഒരു പരിധി വരെ വരുതിയിൽ നിർത്തിയതാണ്. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ റാഷ്ഫോർഡും ബ്രൂണോയും ലെപ്സിഗിനെ താണ്ടവമാടി. മറ്റൊരു ഗോൾ ഫ്രഞ്ച് താരം മാർഷ്യലിൻ്റെ വകയായിരുന്നു.1999ന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനായി പകരക്കാരനായി ഇറങ്ങി ഗോൾ നേടുന്ന രണ്ടാമത്തെ താരമാണ് റാഷ്ഫോർഡ്.ആദ്യത്തേത് ഇപ്പോഴത്തെ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷേയർ.
സ്കോർ
യുണൈറ്റഡ് 5 – 0 RB ലെപ്സിഗ്
M.ഗ്രീൻവുഡ് 21′
M.റാഷ്ഫോർഡ് 74′,78′,90+2′
A.മാർഷ്യൽ 87′(P)