UEFA
റാഷ്ഫോർഡിന് പിറന്നാൾ മധുരവുമായി യുവേഫ
പിറന്നാൾ ദിനത്തിൽ അത്യന്തം സന്തോഷകരമായ നേട്ടവുമായി റാഷ്ഫോർഡ്. ഈ ആഴ്ചയിലെ UCL പ്ലയർ ഓഫ് ദ വീക്ക് ആയി യുവേഫ താരത്തെ തിരഞ്ഞെടുത്തു.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ യുണൈറ്റഡ് ഫോർവേഡ് 27 മിനിറ്റിൽ മൂന്ന് ഗോളുകൾ നേടി വിസ്മയം തീർത്തിരുന്നു. റാഷ്ഫോർഡിൻ്റെ കരുത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 5-0നാണ് ജർമൻ ക്ലബ് ലെപ്സിഗിനെ തകർത്ത് വിട്ടത്. കളിക്കളത്തിനകത്തും പുറത്തും ഒരേ പോലെ തിളങ്ങി ലോകത്തെയാകമാനം പുളകം കൊള്ളിക്കുന്ന പ്രകടനവുമായി റാഷ്ഫോർഡ് ഇന്ന് 23ആം ജന്മദിനം ആഘോഷിക്കുന്നു.