റയൽ മാഡ്രിഡ് ,ബാഴ്‌സലോണ , യുവന്റസ് എന്നിവർക്കെതിരെ നടപടി ഇപ്പോഴില്ലെന്ന് യുവേഫ
നിലവിൽ യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി നിൽക്കുന്ന ക്ലബുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകളെ വരുന്ന സീസണുകളിലെ ചാമ്പ്യൻസ് ലീഗിലും, യൂറോപ്പ ലീഗിലും വിലക്കും എന്ന തീരുമാനം യുവേഫ ഉപേക്ഷിച്ചു.കാര്യത്തോട് അടുത്തപ്പോൾ മേൽ പറഞ്ഞ ക്ലബ്ബുകൾക്കെതിരെ നടപടിയെടുക്കാൻ യുവേഫക്ക് മുട്ടിടിക്കുകയാണ്. തൽക്കാലം ഈ മൂന്നു ക്ലബുകൾക്ക് എതിരെയും യാതൊരു നടപടിയും ഉണ്ടായിരിക്കില്ല എന്ന് യുവേഫ അറിയിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ ക്ലബുകളായ ഇവർക്കെതിരെ നടപടി എടുത്താൽ തങ്ങൾ പ്രതിരോധത്തിലായി പോകും എന്നും ചാമ്പ്യൻസ് ലീഗിന്റെ നിലവാരം താഴും എന്നുമുള്ള ഭയമാണ് യുവേഫയെ ഇപ്പോൾ പിറകോട്ട് അടുപ്പിച്ചത്. ഈ മൂന്ന് ക്ലബുകൾക്ക് എതിരെയുള്ള നടപടിയിൽ നിന്ന് യുവേഫ പിൻമാറിയ സ്ഥിതിക്ക് സൂപ്പർ ലീഗുമായി സഹകരിച്ച ബാക്കി 9 ക്ലബുകൾ തങ്ങൾക്കെതിരെ പിഴ ശിക്ഷ അടക്കമുള്ള നടപടികളെടുത്ത യുവേഫയുടെ തീരുമാനം ചോദ്യം ചെയ്ത് രംഗത്ത് വരാനും സാധ്യതയുണ്ട്.