UEFA
യൂറോപ്പിന്റെ കാൽപന്ത് രാജാക്കന്മാരെ അറിയാൻ ഇനി മണിക്കൂറുകൾ,ചെൽസിയും സിറ്റിയും നേർക്ക് നേർ.
യുവേഫ ചാമ്പ്യൻസ് ലീഗിലെ അവസാന പോരിനായി കളമൊരുങ്ങിയിരിക്കുകയാണ്.ഒരു സീസണോളം തന്നെ നീണ്ട് നിന്ന പോരാട്ടങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഫലമെന്നോണം ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ട വേദിയിലെത്തിയ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് പരസപരം പോരടിക്കും.
ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ മാഞ്ചെസ്റ്റർ സിറ്റി പുതിയ ചരിത്രം രചിക്കാനും , ചെൽസി തങ്ങളുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് നേടാനും വേണ്ടി കൈ മെയ് മറന്ന് പോരാടും.പോർച്ചുഗീസ് ക്ലബ് പോർട്ടോയുടെ മൈതാനത്തിലാണ് ഫൈനൽ അരങ്ങേറുന്നത്.