UEFA
യുവേഫ മെൻസ് പ്ലയർ ഓഫ് ദി ഇയറിന്റെ മൂന്നു പേരടങ്ങുന്ന ചുരുക്കപട്ടിക പുറത്ത്
2020-21 സീസണിലെ യൂറോപ്പിലെ മികച്ച താരത്തെ കണ്ടെത്തുന്ന യൂവേഫ മെൻസ് പ്ലയർ ഓഫ് ദി ഇയറിന്റെ ചുരുക്കപട്ടിക യുവേഫ പുറത്ത് വിട്ടു. മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയ്നെ, ചെൽസിയുടെ മിഡ്‌ഫീൽഡർമാരായ എംഗോളോ കാന്റെ, ജോർജീഞ്ഞോ എന്നിവരാണ് ചുരുക്കപട്ടികയിൽ ഉള്ളത്.സൂപ്പർ താരങ്ങളായ മെസ്സിയും ലെവൻഡോസ്കിയും 4 ഉം 5 ഉം സ്ഥാനത്തെക്കും റൊണാൾഡോ 9 ആം സ്ഥാനത്തെക്കും പിന്തള്ളപ്പെട്ടു.