യുവേഫയുടെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് ഡെന്മാർക്ക് ഗോൾകീപ്പർ ഇതിഹാസം ഷ്മൈക്കൽ.
ഫിൻലാൻഡിനെതിരെ നടന്ന യൂറോ കപ്പ് മത്സരത്തിലെ തങ്ങളുടെ തോൽവിക്ക് യുവേഫക്കും പങ്കുണ്ടെന്ന് പറഞ് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഗോൾ കീപ്പർ ഇതിഹാസവും നിലവിലെ ഡെന്മാർക്ക് കീപ്പർ കാസ്പ്പറിന്റെ പിതാവുമായ പീറ്റർ ഷ്മൈക്കൽ
എറിക്സണേറ്റ പരിക്കിൽ ഞങ്ങളോടൊപ്പം നിന്നതിനു നിങ്ങൾക്ക് നന്ദിയുണ്ട് .അദ്ദേഹം അപകടനില തരണം ചെയ്യുകയാണ്.എന്നാൽ എറിക്സണെ അവിടുന്ന് മാറ്റി, കളി മാറ്റി വെക്കാൻ മുൻ കൈ നടത്തിയത് ഞങ്ങളാണെന്ന രീതിയിൽ യുവേഫ ഔദ്യോഗിക പ്രസ്താവന നടത്തിയത് കണ്ടു.അത് കള്ളമാണ്.
അവർ ഞങ്ങൾക്ക് മുന്നിൽ 3 മാർഗങ്ങളാണ് വെച്ചത്.എറിക്സണേറ്റ പരിക്ക് വകവെക്കാതെ ബാക്കിയുള്ള 50 മിനിറ്റ് എത്രയും പെട്ടെന്ന് തീർക്കുക.അല്ലെങ്കിൽ അടുത്ത ദിവസം നട്ടുച്ച 12 മണിക്ക് നഷ്ടമായ 50 മിനിറ്റ് പൂർത്തിയാക്കുക. അതുമല്ലെങ്കിൽ 3 ഗോളിന് ഫിൻലാന്റുമായി തോൽവി സമ്മതിക്കുക.ഇതിൽ എവിടെയാണ് അവർ ഡെന്മാർക്കിനെ അനുകൂലിച്ചത്?അവർക്ക് ടീമിന്റെ മാനസികാവസ്ഥക്കുപരി ടൂർണമെന്റ് നടത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.