UEFA
മാപ്പ് പറഞ്ഞു റയൽ മാഡ്രിഡ് താരം
കഴിഞ്ഞ ദിവസം ചെൽസിയോട് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പരാജയപ്പെട്ട ശേഷം ഹസാർഡ് ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ വിവാദമയതോടെ താരം മാപ്പു പറഞ്ഞു രംഗത്ത് എത്തി.ഹസാർഡ് തന്റെ മുൻ ടീമായ ചെൽസിയയിൽ തന്റെ ഒപ്പം മുമ്പ് കളിച്ചവരോട് ചിരിച്ച് സംസാരിക്കുന്നതായിരുന്നു വിവാദമായത്.
“ഞാൻ ആരാധകരുടെയും മാധ്യമങ്ങളുടെയും വാക്കുകൾ വായിച്ചു, ആരാധകരെ വേദനിപ്പിക്കുക എന്റെ ഉദ്ദേശമല്ലായിരുന്നു.
റയൽ മാഡ്രിഡിനായി കളിക്കുന്ന എന്നും എന്റെ സ്വപ്നമായിരുന്നു .ഇവിടെ വിജയിക്കാൻ മാത്രമാണ് ഞാൻ കളിക്കുന്നത് എന്നും ഹസാർഡ് പറഞ്ഞു. സീസൺ ഇനിയും കഴിഞ്ഞില്ല,ലീഗ് കിരീടത്തിനായി പോരാടും” അദ്ദേഹം പറഞ്ഞു.
ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ റയലിന്റെ ഏക കിരീട പ്രതീക്ഷ ഇപ്പോൾ ലാലിഗയിൽ ആണ്.