UEFA
മറ്റു ലീഗുകളിലേക്ക് പോകാനാനുദ്ദേശിക്കുന്നില്ലെന്ന് ലെവൻഡോസ്‌കി
മറ്റു ലീഗുകളിൽ കളിച്ച് തന്റെ കഴിവ് തെളിയിക്കേണ്ട ആവശ്യമില്ലെന്ന് ബയേൺ മ്യൂണിക് താരം റോബർട്ട് ലെവൻഡോസ്‌കി. പ്രായം വെറും അക്കം മാത്രമാണെന്നും താരം യൂറോപ്യൻ ഗോൾഡൻ ഷൂ ഏറ്റുവാങ്ങിയ ശേഷം പറഞ്ഞു.
❝ എനിക്ക് മറ്റൊരു ലീഗിൽ പോയി എന്റെ കഴിവ് തെളിയിക്കേണ്ട ആവശ്യമില്ല. മറ്റു ലീഗുകളിലെ മികച്ച ടീമുകളുമായി എനിക്ക് ചാമ്പ്യൻസ് ലീഗിൽ മത്സരിക്കാനാകും. ഞാനെന്റെ ബയേണിനെ കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കുന്നില്ല. ഞാനിപ്പോഴും ഇവിടെയുണ്ട്, ഇനിയും വളരെക്കാലം ഇവിടെയുണ്ടാകും. പ്രായമെന്നത് വെറും അക്കങ്ങൾ മാത്രമാണ്, എന്റെ ശരീരംവെച്ച് അടുത്ത വർഷങ്ങളിലും മികച്ച ഫോമിൽ കളിക്കാനാകുമെന്നെനിക്കറിയാം. ഞാനൊരു നല്ല വൈൻ പോലെയാണ്, കൂടുതൽ മികച്ചതാകുമെന്ന് പ്രതീക്ഷിക്കുന്നു ❞