UEFA
ഫിന്‍ലാന്‍ഡിനെ തോൽപ്പിച്ച് ചുവന്ന ചെകുത്താന്മാർ.
യൂറോകപ്പ് ഗ്രൂപ്പ് ബി അവസാനഘട്ട മത്സരത്തിൽ കരുത്തരായ ബെൽജിയം ഫിൻലാൻഡിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോൽപ്പിച്ചു.
ഫിൻലാൻഡ് ഗോൾകീപ്പർ ലുക്കാസ് ഹ്രാഡെക്കിയുടെ രണ്ടാം പകുതിയിലെ ഓൺ ഗോളും റൊമേലു ലുകാകുവിന്റെ ഒരു സ്ട്രൈക്കും ബെൽജിയത്തിന്റെ തുടർച്ചയായ മൂന്നാം വിജയത്തിന് തുണയായി. ഗ്രൂപ്പ് സ്റ്റേജിലെ 3 മത്സരവും വിജയത്തിൽ പൂർത്തിയാക്കിയ ബെൽജിയം ഗ്രൂപ്പ് ബി യിലെ ഒന്നാം സ്ഥാനക്കാരായി യൂറോ കപ്പ് റൗണ്ട് ഓഫ് 16യിൽ പ്രവേശിച്ചു