UEFA
പി.എസ്.ജി യിൽ എന്നെ എപ്പോഴും ബലിയാടാക്കി – തിയാഗോ സിൽവ
പി.എസ്.ജിയിൽ ടീം തോൽക്കുമ്പോൾ തന്നെ എപ്പോഴും ബലിയാടാക്കിയിരുന്നു എന്ന് ചെൽസി പ്രതിരോധ താരം തിയാഗോ സിൽവ. ചാമ്പ്യൻസ് ലീഗ് നേടിയതിന് ശേഷമാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
പി.എസ്.ജിയിലായിരിക്കെ ടീം പരാജയപ്പെടുമ്പോഴൊക്കെ എന്നെ ബലിയാടാക്കി. ഞാനായിരുന്നു എല്ലായ്പ്പോഴും കുറ്റക്കാരൻ. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.ഇത് എന്റെ കരിയറിലെ ഏറ്റവും മികച്ച ഓർമയായിരിക്കും.