UEFA
പകരം വീട്ടാൻ ഇംഗ്ലണ്ട് ഇന്ന് ക്രൊയേഷ്യക്കെതിരെ
യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടം കരുത്തരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും നേർകുനേർ.ഇന്ന് വൈകുന്നേരം ആറരയ്ക്ക് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിലെ തോൽവിക്ക് പകരംവീട്ടാൻ ആണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്.
ഉഗ്രൻ ഫോമിലായിരുന്ന ഇംഗ്ലണ്ട് അവസാന ആറ് കളിയും ജയിച്ചാണെത്തുന്നത്.എന്നാൽ ക്രൊയേഷ്യ അവസാന രണ്ട് കളിയും തോറ്റാണ് എത്തുന്നത്.വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ന് 22,500 കാണികൾക്ക് പ്രേവേശിക്കാൻ അനുമതിയുണ്ട്.
Euro Cup
England vs Croatia
6:30 pm | IST
Sony Ten 2
Wembley Stadium