UEFA
നോകൗട്ട് റൗണ്ട് ഉറപ്പിക്കാൻ അസൂറിപ്പട ഇന്ന് സ്വിറ്റ്സർലൻഡിനെതിരെ
യൂറോ കപ്പില്‍ ഇന്ന് ഗ്രൂപ്പ് എയില്‍ നടക്കുന്ന മത്സരത്തില്‍ ഇറ്റലി സ്വിറ്റ്സര്‍ലാന്റിനെ നേരിടും.റോമിൽ വെച്ച് ഇന്ന് അർദ്ധ രാത്രി 12:30 നാണ് മത്സരം നടക്കുന്നത്.ഇന്ന് വിജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ആകും അസൂറികൾ നോക്കുക.
ആദ്യ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് ഇറ്റലിയുടെ വരവ്.വെയില്‍സിന് എതിരെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ സ്വിറ്റ്സര്‍ലാന്റ് വിജയ വഴിയിലേക്ക് തിരികെ വരാന്‍ ആകും ഇന്ന് ശ്രമിക്കുക.എന്നാൽ തുടർച്ചയായ 28 മത്സരങ്ങളിൽ അപരാജിത കുതിപ്പുമായി എത്തുന്ന അസൂറിപ്പടയെ വീഴ്ത്തുക സ്വിറ്റ്സർലൻഡിന് അത്ര എളുപ്പമുള്ള കാര്യമാകില്ല.പരിക്കേറ്റ ഫ്ലൊറെന്‍സി ഇറ്റലി നിരയിൽ ഇന്ന് ഉണ്ടാകില്ല.
Euro Cup
Italy vs Switzerland
12:30 AM | IST
Sony Ten 2
Stadio Olimpico