UEFA
നെയ്മർ റെഡിയാണ് ചെകുത്താന്മാരെ നേരിടാൻ
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർ താരം നെയ്മർ കളിക്കുമെന്ന് പിഎസ്‌ജി കോച്ച് തോമസ് ട്യുഷേൽ. നിമെസിനെതിരെ നടന്ന ലീഗ് വൺ മത്സരത്തിൽ താരം കളിക്കാതിരുന്നത് ആരാധകർക്കിടയിൽ ചെറിയതോതിൽ ആശങ്ക പടർത്തിയിരുന്നു. ഇന്റർനാഷണൽ ബ്രേക്കിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചാണ് നെയ്മർ തിരിച്ചെത്തുന്നത്. ഒക്ടോബർ 21നാണ് യുണൈറ്റഡുമായുള്ള മത്സരം.
നെയ്മറിന് ഒരു കുഴപ്പവുമില്ല. ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. താരത്തിന് വിശ്രമം നൽകിയതാണ്. നെയ്മർ നാളെ മുതൽ പരിശീലനത്തിനെത്തുകയും , മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള മത്സരത്തിന് തയാറെടുക്കുകയും ചെയ്യും. അവൻ കളിക്കുമെന്നത് ഉറപ്പാണ്.
– തോമസ് ട്യുഷേൽ
(പിഎസ്‌ജി മാനേജർ)