UEFA
തുടരെത്തുടരെ വമ്പൻ വിജയം നേടി അസൂരികൾ
യൂറോ കപ്പ് ഗ്രൂപ്പ് എ രണ്ടാംഘട്ടം മത്സരത്തിൽ കരുത്തരായ ഇറ്റലി സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു.
കളിയുടെ ഇരുപത്തിയാറാം മിനിറ്റിലും അമ്പത്തിയാറാം മിനിറ്റിലും ഇരട്ട ഗോൾ നേടി മാനുവൽ ലൊക്കേറ്റെല്ലി കളിയിൽ നിർണായക പങ്കുവഹിച്ചു. പിന്നീട് കളിയുടെ അവസാന മിനിറ്റിൽ ഇറ്റാലിയൻ സൂപ്പർ സ്ട്രൈക്കർ സിറോ ഇംമൊബിലെ അവസാന ഗോളും നേടി ഇറ്റലിക്ക് വിജയം സുരക്ഷിതമാക്കി. ഈ വിജയത്തോടെ യൂറോ റൗണ്ട് ഓഫ് 16യിൽ അസൂരികൾ സ്ഥാനമുറപ്പിച്ചു. ഇറ്റലി അവസാനം കളിച്ച 10 മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെ ജൈത്രയാത്ര തുടരുകയാണ്.
യൂറോ കപ്പ്
ഇറ്റലി – 3⃣
M. Locatelli 26′, 52′
C.Immobile 89′
സ്വിറ്റ്സർലൻഡ് -0⃣