UEFA
തീപാറും പോരാട്ടം; വിജയം ഫ്രാൻസിനൊപ്പം
ഫ്രാൻസും പോർച്ചുഗലും തമ്മിൽ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ വിജയിച്ച് ഫ്രാൻസ്. തോൽവിയോടെ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ പുറത്ത്
ഇരുടീമുകളും മികച്ച ആക്രമണങ്ങൾ അഴിച്ചു വിട്ടെങ്കിലും മത്സരം ഫ്രാൻസിന്റെ ഒറ്റ ഗോൾ വിജയത്തിൽ അവസാനിക്കുകയായിരുന്നു. ഫ്രഞ്ച് താരം ആന്റണി മാർഷ്യൽ നിരവധി തവണ ഷോട്ടുകൾ ഉതിർത്തെങ്കിലും 54ആം മിനുറ്റിൽ എൻഗോളോ കാന്റെയുടെ ഗോൾ വേണ്ടി വന്നു ഫ്രാൻസിന് വിജയിക്കാൻ. പോർച്ചുഗലിനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും മികച്ച അവസരങ്ങൾ ഉണ്ടാക്കി എങ്കിലും ഗോൾ അടിക്കാൻ കഴിയാതെ പോയി.
ഇതോടെ തുടർച്ചയായി 5 ക്ലീൻ ഷീറ്റോട് കൂടെയുള്ള നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗലിന്റെ ഓട്ടം ഇവിടെ തീരുന്നു…
ഫ്രാൻസ് – 1
എൻഗോളോ കാന്റെ 54’
പോർച്ചുഗൽ 0️