UEFA
ഡെൻമാർക്കിനെ തോൽപ്പിച്ച് ചുവന്ന ചെകുത്താന്മാർ
യൂറോകപ്പ് ഗ്രൂപ്പ് ബി രണ്ടാംഘട്ട മത്സരത്തിൽ കരുത്തരായ ബെൽജിയം ഡെൻമാർക്കിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജയം.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡെൻമാർക്ക് ഗോൾ നേടി കളി നിയന്ത്രിച്ചങ്കിലും രണ്ടാംപകുതിയിൽ പകരക്കാരനായി വന്ന ബെൽജിയം സൂപ്പർ താരം കെവിൻ ഡി ബ്രൂണ കളിയുടെ ഗതി മാറ്റിമറിച്ചു. മത്സരത്തിന്റെ 54 മിനിറ്റിൽ കെവിൻ ഡി ബ്രൂണയുടെ അസ്സിസ്റ്റിൽ നിന്ന് തോർഗൻ ഹസാർഡ് ചുവന്ന ചെകുത്താൻ മാർക്ക് വേണ്ടി ആദ്യ ഗോൾ നേടുകയും പിന്നീട് എഴുപതാം മിനിറ്റിൽ കെവിൻ ഡി ബ്രൂണ വിജയ ഗോളും നേടി.
യൂറോ കപ്പ്
ഡെൻമാർക്ക് – 1
Y.Poulsen 2′
ബെൽജിയം -2
T.Hazard 54′
K.De bruyne 70′