UEFA
ഡെമ്പലേക്ക് പരിക്ക്, യൂറോ കപ്പ് നഷ്ടമാകും
ഫ്രാൻസിന്റെ മുന്നേറ്റനിര താരം ഉസ്മാൻ ഡെമ്പലേക്ക് കാൽ മുട്ടിന് പരിക്ക്. ഫ്രാൻസ് സ്‌ക്വാഡിൽ നിന്നും താരത്തെ പിൻവലിച്ചു.
ഹംഗറിക്കെതിരെയുള്ള മത്സരത്തിൽ പകരക്കാരനായിറങ്ങിയ താരത്തെ 30 മിനുട്ടുകൾക്ക് ശേഷം കോച്ച് പിൻവലിച്ചിരുന്നു.
പിന്നീട് മത്സരത്തിൽ താരത്തിന് മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണെന്നും താരത്തെ സ്‌ക്വാഡിൽ നിന്ന് പിൻവലിച്ച് വിശ്രമം അനുവദിച്ചെന്നും ഫ്രാൻസ് പരിശീലകൻ ദെശാമ്പ്സ് സ്ഥിതീകരിച്ചു.