UEFA
ഡി ബ്രുയ്നെക്കേറ്റ പരിക്കിനെ അപലപിച്ച് റൂഡിഗർ,താരത്തിന് എത്രയും പെട്ടെന്ന് കളത്തിലേക്ക് തിരിച്ചെത്താൻ കഴിയട്ടെ എന്നാശംസിച്ചു.
മൂക്കിന് പരികേറ്റ ഡിബ്രുയ്‌നക്ക് സന്ദേശമയച്ച് റൂഡിഗർ,ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് ചെൽസി പ്രതിരോധ ഭടൻ റൂഡിഗറുമായി കൂട്ടിയിടിച്ച് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം കെവിൻ ഡി ബ്രുയ്നക്ക് പരിക്കേറ്റത്.മൂക്കിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഡിബ്രുയ്‌നക്ക് പരിക്കേറ്റതിൽ ഞാൻ അസ്വസ്ഥതനാണ്. തീർച്ചയായും അത് മനഃപൂർവമായിരുന്നില്ല.ഞാനദേഹത്തെ നേരിട്ട് ബന്ധപെട്ടിരുന്നു. പരിക്കിൽ നിന്ന് വേഗം മുക്തമാകട്ടെ എന്നാശംസിച്ചിട്ടുണ്ട്. അദ്ദേഹം ഉടൻ കളത്തിൽ മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നു.
റൂഡിഗർ ട്വിറ്റെറിൽ കുറിച്ചു.