ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മെൻഡിയും കാന്റേയും തയ്യാറാണെന്ന് തുച്ചൽ അറിയിച്ചു.
നാളെ നടക്കാൻ പോകുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിനു മുമ്പായി ആരാധകർക്ക് ആശ്വാസം കൊള്ളുന്ന വിവരം നൽകി ചെൽസി പരിശീലകൻ തോമസ് തുച്ചൽ. അവരുടെ മിഡ്ഫീൽഡിലെ ഉരുക്കുകോട്ടയായ എൻ’ഗോലോ കാന്റെയും ഗോൾവല കാക്കുന്ന എഡ്വാർഡ് മെൻഡിയും പരിക്കിൽ നിന്ന് മുക്തനായി എന്ന് കോച്ച് പറഞ്ഞു.
ലെയ്സെസ്റ്ററിനെതിരെ ഉണ്ടായ തുടയുടെ പ്രശ്നത്തിൽ നിന്ന് എൻ’ഗോലോ കാന്തെ സുഖം പ്രാപിച്ചിട്ടുണ്ട്ന്നും അതേസമയം ഞായറാഴ്ച ആസ്റ്റൺ വില്ലയ്ക്കെതിരായ ഗോൾ പോസ്റ്റുമായി കൂട്ടിയിടിച്ച് എഡോർഡ് മെൻഡി ഗുരുതരമായ പരിക്കിൽ മുക്തനായി പെപ്പ്ന്റെ സിറ്റി ക്കെതിരെയുള്ള ഫൈനലിൽ ഇവർ തയ്യാറാണെന്ന് നീല പടയുടെ കോച്ച് തുച്ചൽ അറിയിച്ചു. ഇത് ആരാധകർക്ക് ആശ്വാസവും ആവേശവും നൽകും. കഴിഞ്ഞ സീസണിൽ പി എസ് ജിയുടെ കൈത്തുമ്പിൽ നഷ്ടപ്പെട്ട കിരീടം ചെൽസിക്കു വേണ്ടി തുച്ചൽ തിരിച്ചുപിടിക്കുമെന്ന് ഫുട്ബോൾ ലോകം വിശ്വസിക്കുന്നു. അതേസമയം ആദ്യ കിരീടത്തിന് വേണ്ടി പെപ്പ് യും സംഘവും തയ്യാറാണ്.