UEFA

ചാമ്പ്യൻസ് ലീഗ് മത്സര ഫലങ്ങൾ

 

1.വിജയത്തോടെ തുടങ്ങി ജുവന്റസ് 

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ  ഉക്രൈൻ ക്ലബ് ഡൈനാമോ കീവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജപ്പെടുത്തി ജുവന്റസ്.

സ്പാനിഷ് താരം അലവരോ മൊറാട്ടയാണ് ജുവന്റ്സിന്റെ  രണ്ടു ഗോൾകളും നേടിയത്. 46, 84 മിനിറ്റുകളിൽ  ആയിരുന്നു താരത്തിന്റെ ഗോൾ.

Juventus – 2

 A. Morata 46′, 84′

Dynamo Kiev – 0

2.അഞ്ചടിച്ചു തുടക്കം ഗംഭീരമാക്കി ബാർസിലോണ 

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ മിന്നും  വിജയവുമായി ബാർസിലോണ. ഒന്നിനെതിരെ അഞ്ചു       ഗോളുകൾക്കാണ് ബാർസിലോണയുടെ വിജയം.

ഇരിപ്പത്തിഏഴാം മിനുട്ടിൽ മെസ്സിയെ ബോക്സിൽ ഫൗൾ ചെയ്തു വീഴുതിയതിനുള്ള പെനാൽറ്റി ലക്ഷ്യത്തിൽ  എത്തിച്ചു മെസ്സി തന്നെയാണ് ബാഴ്സയ്ക്ക് ലീഡ് നേടി കൊടുത്തത്. പിനീട് 42ആം  മിനിറ്റിൽ അൻസു ഫാറ്റി, 52ആം മിനിറ്റിൽ കുട്ടിഞ്ഞോ 82ആം മിനിറ്റിൽ പെഡ്രി, 89ആം മിനുട്ടിൽ ഡെമ്പെലെ എന്നിവർ ഗോൾ പട്ടിക പൂർത്തിയാക്കി. ഫെറൻകവെറോസിന്റെ ആശ്വാസ ഗോൾ 70ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഖരത്തിൻ നേടി.

കളിയുടെ 68 ആം മിനിറ്റിൽ പ്രതിരോധ താരം പിക്വ ചുമപ്പ്  കാർഡ് കണ്ട് പുറത്തുപോയത് ബാർസയ്ക്ക് തിരിച്ചടിയായി.

Barcelona – 5

L.Messi 27′ (P) 

 A.Fati 42′

 P.Countinho 52′

 Pedri 82′

 O.Dembele 89′

Red card പിക്വ 68′

Ferencvárosi TC – 1

 I.Kharatin 70′(P)

3.ചാമ്പ്യൻസ് ലീഗിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു ചെൽസി 

ഗ്രൂപ്പ്‌ ഇ യിൽ സെവിയ്യയുമായി ഉള്ള പോരാട്ടം ആണ് ഗോൾ രഹിത സമനിലയായത് 

ഗ്രൂപ്പ്‌ ഇ യിലെ മറ്റൊരു മത്സരം വും സമനിലയിൽ തന്നെ കലാശിച്ചു.

4.ഇറ്റാലിയൻ കരുത്തിൽ തകർന്ന് ഡോർട്മുണ്ട്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബ്‌  ലാസിയോയുടെ മൂന്നു ഗോളിൽ അടി പതറി ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട്.

മത്സരത്തിൽ ഉടനീളം, ഡോർട്മുണ്ടിന് മേൽ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്ന ലാസിയോ, അനായാസ വിജയം കൈവരിച്ചു. കളി തുടങ്ങി ആറാം മിനുറ്റിൽ തന്നെ, ഇറ്റാലിയൻ സൂപ്പർ തരാം സിറോ ഇമ്മൊബൈൽ ലാസിയോയ്ക്കായി വല കുലുക്കി. തുടർന്ന് മാർവിൻ ഹിറ്റ്സിന്റെ സെൽഫ്‌ ഗോളും ജീൻ അക്പ്രോയൂടെ ഗോളും കൂടെ ആയപ്പോൾ പട്ടിക പൂർത്തി ആയി. യുവതാരം ഏർലിങ് ഹാലൻഡ്, ഡോർട്മുണ്ടിന്റെ ആശ്വാസ ഗോൾ നേടി.

ലാസിയോ  3

സിറോ ഇമ്മോബൈൽ 6’

മാർവിൻ ഹിറ്റ്സ്  23’ (OG)

ജീൻ അക്പ്രോ 76’

ഡോർട്മുണ്ട്  1

ഏർലിങ് ഹാലൻഡ് 71’

5.പകരം വീട്ടാൻ പിഎസ്ജിക്കായില്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

2019ൽ പ്രീ ക്വാർട്ടറിൽ പുറത്താക്കിയതിൻ്റെ പകരം വീട്ടാൻ പിഎസ്ജിക്കായില്ല. ഒലെയുടെ ചെകുത്താൻപട പാരീസിൽ ചെന്ന് പിഎസ്ജിയെ മുട്ടുകുത്തിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡിൻ്റെ വിജയം ബ്രൂണോയുടെ പെനാറ്റിയിൽ മുന്നിൽ കടന്ന യുണൈറ്റഡിനെ പിഎസ്ജി മാർഷ്യലിൻ്റെ ഓൺ ഗോളിൽ തളച്ചതാണ്. എന്നാൽ വിധി ചെകുത്താൻമാരുടെ കൂടെ ആയിരുന്നു. അവസാന നിമിഷത്തെ റാഷ്ഫോർഡ് ഗോളിൽ യുണൈറ്റഡ് പിഎസ്ജിയെ മുട്ടുകുത്തിച്ചു. ബ്രസീലിയൻ താരം അലക്‌സ് ടെല്ലസ് യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ചു.

സ്കോർ

പിഎസ്ജി 1 – 2 മാഞ്ചസ്റ്റർ യുണൈറ്റഡ്

പിഎസ്ജി

A.മാർഷ്യൽ 55′(OG)

മാഞ്ചസ്റ്റർ യുണൈറ്റഡ്

B.ഫെർണാണ്ടസ് 23′(P)

M.റാഷ്ഫോർഡ് 87′

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button