UEFA
ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ പശ്ചാത്തലത്തിൽ പോർച്ചുഗലിലെ പോർട്ടോയുടെ ആസ്ഥാനത്ത് വെച്ച് ഏറ്റുമുട്ടി ചെൽസി- മാഞ്ചസ്റ്റർ സിറ്റി ആരാധകർ. വ്യാഴായ്ച്ച രാത്രിയാണ് സംഘർഷമുണ്ടായത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്പ ലീഗ് ഫൈനലിലെ തോൽവി ആഘോഷിക്കുകയായിരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനായി പോർട്ടോയിലെത്തിയ ആരാധകരാണ് പിന്നീട് പരസ്പരം ഏറ്റുമുട്ടിയത്. കലാപം ഒഴിവാക്കാനായി ലോക്കൽ പോലീസ് ഇറങ്ങിയെങ്കിലും അവരെയും ആരാധകർ ആക്രമിച്ചു. പിന്നീട് പാരമിലിറ്ററി എത്തിയാണ് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കിയത്.