ചാമ്പ്യൻസ് ലീഗിലെ ഇന്നത്തെ മത്സരങ്ങൾ
ചാമ്പ്യൻസ് ലീഗിലെ ഇന്നത്തെ മത്സരങ്ങൾ
1.ചാമ്പ്യൻസ് ലീഗിൽ ബാർസലോണയ്ക്ക് ഹംഗേറിയൻ കടമ്പ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് ആദ്യമത്സരത്തിൽ എതിരാളി ഹംഗേറിയൻ ക്ലബ് ഫെറെൻക്വറോസ് .
ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി 12 മണിക്ക് ബാർസിലോണ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം . ഫെറെൻക്വറോസ് ഹംഗേറിയൻ ലീഗിൽ ഈ സീസണിൽ ഒരു മത്സരം പോലും തോറ്റിട്ടില്ല .
താരതമ്യേന ദുർബ്ബലരായ ആണെങ്കിലും 25 വർഷത്തിനിടെ ആദ്യമായി നേടിയ ചാമ്പ്യൻസ് ലീഗ് യോഗ്യത നിഷ്ഫലം ആകാതിരിക്കാൻ ഫെറെൻക്വറോസ് പൊരുതിയാൽ ബാഴ്സയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ല.
UEFA Champions League
Barcelona vs Ferencvaros
12:30 AM | IST
Sony TEN 1
Camp Nou
2.ചാമ്പ്യൻസ് ലീഗിൽ ഇന്ന് സെവിയ്യയും ചെൽസിയും നേർക്കുനേർ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് കരുത്തരായ ചെൽസിയും സ്പാനിഷ് വമ്പന്മാരായ സെവിയ്യയും ഏറ്റുമുട്ടുന്നു.
ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി പന്ത്രണ്ടരയ്ക്ക് ചെൽസി മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് മത്സരം.
ചെൽസി നിരയിൽ മെൻഡി, ഗിൽമർ എന്നിവർ കളിച്ചേക്കില്ല. അതോടൊപ്പം സെവിയ്യ സെന്റർ ബാക്ക് ജൂലിസ് കൗണ്ടേ കോവിഡ് പിടിപെട്ടതിനെ തുടർന്ന് കളിക്കാത്ത സെവിയ്യക്കും തിരിച്ചടിയാണ്
UEFA Champions League
Chelsea vs Sevilla
12:30 AM | IST
Sony SIX
Stamford Bridge
3.റൊണാൾഡോ ഇല്ലാതെ ജുവന്റ്‌സ് ആദ്യമത്സരത്തിൽ എതിരാളികൾ ഡൈനാമോ കീവ്
ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ യുവന്റസ് ഉക്രൈൻ ക്ലബ് ഡൈനാമോ കീവിനെ നേരിടും . ഇന്ത്യൻ സമയം ഇന്ന് രാത്രി 10 25നാണ് മത്സരം.
കൊറോണ ബാധിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് ജുവന്റസ് ഇറങ്ങുന്നത്. ബാഴ്സലോണയും ജുവന്റസും അടക്കമുള്ള മരണം ഗ്രൂപ്പിൽ ഒരു അട്ടിമറി വിജയവുമായി അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ ആണ് ഡൈനാമോ കീവ് ശ്രമിക്കുക.
UEFA Champions League
Juventus vs Dyanamo Kiv
10:25 PM | IST
Sony TEN 2
NSC Olimpiyskiy
4.ചാമ്പ്യൻസ് ലീഗ് ഇന്ന് ഇറ്റാലിയൻ- ജർമൻ പോര്
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എഫിൽ ഇറ്റാലിയൻ കരുത്തനായ ലാസിയോയും ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ടും കളത്തിൽ.
2007-08 സീസണും ശേഷം ആദ്യമായാണ് ലാസിയോ ചാമ്പ്യൻസ് ലീഗ് കളിക്കുന്നത്. തുല്യ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറുമെന്നു ഉറപ്പ്
UEFA Champions League
Borrusia Dortmund vs Lazio
12:30 AM | IST
Sony TEN 3
Stadio Olimpico
5.പാരീസിനെ തളയ്ക്കാൻ ചെകുത്താന്മാർ
ചാമ്പ്യൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. ഗ്രൂപ്പ് എച്ചിൽ പിഎസ്‌ജി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും.
നെയ്മർ, എംബാപ്പെ തുടങ്ങിയ സൂപ്പർ താരങ്ങളുൾപ്പെടെ കരുത്തുറ്റ സ്‌ക്വാഡുമായാണ് പിഎസ്‌ജി ഇറങ്ങുന്നത്. വെറാട്ടി, പരഡെസ്, കെഹ്റർ, ബെർനാട് എന്നീ താരങ്ങൾക്ക് പരിക്കായത് തിരിച്ചടി നൽകുന്നുഅതേസമയം ക്യാപ്റ്റൻ മാർക്വീന്യോസ് പരിക്ക് മാറി തിരിച്ചെത്തി.
യുണൈറ്റഡാകട്ടെ ക്യാപ്റ്റൻ മഗ്വയറും ഡിഫൻഡർ ബെയ്ലിയും പുതിയ സൈനിംഗ് എഡിൻസൺ കവാനിയും ഇല്ലാതെയാകും ഇറങ്ങുന്നത്. മഗ്വയറിന് പകരം ബ്രൂണോ ക്യാപ്റ്റന്റെ ആംബാൻഡ് അണിയും.ന്യൂകാസിൽ മാച്ചിനിടെ ഏറ്റ ചെറിയ പരിക്കാണ് മഗ്വയറിന് തിരിച്ചടിയായത്.
UEFA Champions League
PSG vs Manchester United
Sony Ten 2 | HD
12:30 am
Parc Des Princess