UEFA
ഗോൾ ഓഫ് ദി വീക്ക് മെസ്സിക്ക്
ചാമ്പ്യൻസ് ലീഗ് ഈ ആഴ്ചത്തെ ഗോൾ ഓഫ് ദി വീക്ക് പുരസ്‌കാരം നേടി പി.എസ്.ജി സൂപ്പർ താരം ലയണൽ മെസ്സി . മാഞ്ചസ്റ്റർ സിറ്റിക്കെരെ 2-0ന് ജയിച്ച മത്സരത്തിൽ 74ആം മിനിറ്റിൽ നേടിയ ഗോളാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.പി.എസ്.ജി ജേഴ്സിയിലെ മെസ്സിയുടെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.ഹാഫിൽ നിന്നും എതിരാളികളെ മറികടന്ന് മുന്നേറിയ ശേഷം എംബാപ്പെ തിരിച്ചു നൽകിയ പാസ്സിൽ നിന്നും പെനാൽറ്റി ബോക്സിന് പുറത്ത് നിന്നു കിടിലൻ ഷോട്ട് ഇടതുകോർണറിലേക്ക് പായിച്ചപ്പോൾ. സിറ്റി ഗോൾകീപ്പർ എഡേഴ്സണ് നിഷ്പ്രഭനായി നോക്കിനിൽക്കാനേ സാധിച്ചുള്ളൂ.