UEFA
ഗോൾ അടിയിൽ റെക്കോർഡുകൾ തിരുത്തി യൂറോ പ്രീക്വാർട്ടർ മത്സരങ്ങൾ
യൂറോ കപ്പിന്റെ ചരിത്രത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡ് സ്ഥാപിതമായി.
ഫ്രാൻസ് vs സ്വിറ്റ്സർലൻഡ് (3-3), സ്പെയിൻ vs ക്രൊയേഷ്യ (5-3) കളികളിലായി 14 ഗോളുകൾ.വൺ ഡേ റെക്കോർഡിൽ 14 ഗോളുകൾ രണ്ടാം സ്ഥാനത്താണ്. ജൂൺ 23ന് നാലു കളികളിൽ നിന്നായി 15 ഗോളുകൾ ആണ് ഒന്നാമത്.
യൂറോപ്യൻ ടൂർണമെന്റ്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം ഗോളുകൾ പിറന്ന രണ്ടാമത്തെ മത്സരം ആയിരുന്നു സ്പെയിനും ക്രൊയേഷ്യയും തമ്മിൽ നടന്നത്⚔.യുഗോസ്ലാവിയ്ക്ക് എതിരെ ഫ്രാൻസ് 1960 യൂറോ സെമിയിൽ നേടിയ 5-4 ആണ് പട്ടികയിൽ ഒന്നാമത്. യൂറോ കപ്പിൽ തുടർച്ചയായി രണ്ട് കളികളിൽ 5 ഗോളുകൾ നേടുന്ന ആദ്യ ടീമായി സ്പെയിൻ മാറി.