UEFA
ക്വാർട്ടർ ലക്ഷ്യമിട്ടു ഇറ്റലിയും ഓസ്ട്രിയയും ഇന്ന് നേർകുനേർ
യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ കരുത്തരായ ഇറ്റലിയും ഓസ്ട്രിയയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി പന്ത്രണ്ടരയ്ക്ക് വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം
ഗ്രൂപ്പ് എയിൽ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചു ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇറ്റലിയുടെ വരവ്. മറുവശത്തു ഓസ്ട്രിയ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനകരയാണ് എത്തുന്നത്.
ഓസ്ട്രിയക്കെതിരെ ഇറങ്ങുമ്പോള്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിക്കുകയാണ് അപരാജിതരായി മുന്നേറുന്ന ഇറ്റലിയുടെ ലക്ഷ്യം. തോല്‍വിയറിയാത്ത 30മത്സരങ്ങളാണ് ഇറ്റലി ഇതുവരെ പൂർത്തിയാക്കിയത്.അവസാനമായി ഇറ്റലി തോറ്റത് 2018 സെപ്റ്റംബറില്‍ പോര്‍ച്ചുഗല്ലിനോടാണ്. ഒപ്പം കഴിഞ്ഞ 11 കളിയിൽ ഇറ്റാലിയൻ പോസ്റ്റിൽ പന്ത് എത്തിക്കാൻ എതിരാളികൾക് കഴിഞ്ഞിട്ടില്ല
യൂറോ കപ്പ്
റൗണ്ട് ഓഫ് 16
ഇറ്റലി vs ഓസ്ട്രിയ
12:30 AM | IST
Sony Ten 2
Wembley Stadium