UEFA

ഒൻസെ ഡേ ഓർ പുരസ്‌കാരം ബെൻസിമക്ക്

  2020-21 സീസണിലെ യൂറോപ്യൻ ലീഗിൽ കളിക്കുന്ന ഏറ്റവും മികച്ച ഫുട്ബോളറിനുള്ള ഒൻസെ ഡേ ഓർ പുരസ്‌കാരം  റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെൻസിമ സ്വന്തമാക്കി. ബാഴ്സലോണ താരം ലയണൽ മെസ്സിയെയും ബയേൺ മ്യൂണിക് താരം ലെവൻഡോസ്കിയേയും മറിക്കടന്നാണ് ബെൻസിമ ഈ നേട്ടത്തിന് അർഹനായത്.

ഒൻസെ മോണ്ടെൽ എന്ന  ഫ്രഞ്ച് മാഗസിൻ 1976 മുതൽ നൽകുന്ന പുരസ്‌കാരമാണ് ഒൻസെ ഡേ ഓർ. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന ഏറ്റവും മികച്ച പ്ലയെർക്കാണ് ഈ അവാർഡ് നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button