എന്തു വേണേലും സംഭവിക്കാം – മുൻ കാമറോൺ ഇതിഹാസം സാമുവൽ എറ്റോ.
2022 വേൾഡ് കപ്പ് അംബാസഡറായ മുൻ കാമറോൺ ഇതിഹാസം സാമുവൽ എറ്റോ വരാനിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ. ചെൽസി സിറ്റി പോരിൽ തൻറെ പഴയ ക്ലബ്ബായ ചെൽസിയെ പിന്തുണച്ചു. പിന്നെ ഫൈനൽ കളിക്കുന്ന രണ്ട് യുവതാരങ്ങളായഫോഡനെയും മേസൺ മൗണ്ടിനെയും താരം ഉയർത്തിക്കാട്ടി…
2013-14 സീസണിൽ ബ്ലൂസിനായി കളിച്ച എറ്റോ, തോമസ് തുഷലിന്റെ ടീമിന് 2012 ന് ശേഷം അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. എന്നിരുന്നാലും, മാഞ്ചസ്റ്റർ സിറ്റി കടുത്ത എതിരാളികൾ ആണെന്നും അവരുടെ ആദ്യ യൂറോപ്യൻ ട്രോഫിക്കുവേണ്ടി അവർ പോരാടുമെന്നും സാമുവൽ എറ്റോ പറഞ്ഞു.
ഫിൽ ഫോഡൻ, മേസൺ മൗണ്ട് തുടങ്ങിയ യുവ കളിക്കാരെ സംബന്ധിച്ചിടത്തോളം ഇത്രയും പ്രധാനപ്പെട്ട ഗെയിമിൽ കളിക്കുന്നത് ഇതാദ്യമായിരിക്കും. രണ്ട് കളിക്കാരുടെയും ശ്രദ്ധേയമായ സീസൺ ആയിരുന്നു, കളിയിൽ വലിയ സ്വാധീനം ചെലുത്താൻ ഇവർക്ക് കഴിയും.