UEFA
ഉജ്ജ്വല തിരിച്ചുവരവിൽ വിജയം കണ്ട് കാനറിപ്പട
കോപ്പ അമേരിക്ക: കൊളമ്പിയ ബ്രസീൽ പോരാട്ടത്തിൽ അവസാന നിമിഷ ഗോളുകളോടെ വിജയം കൊയ്ത് ബ്രസീൽ. ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ആദ്യ പകുതിയുടെ പ്രഥമനിമിഷങ്ങളിൽ തന്നെ ലൂയിസ് ഡിയാസിലൂടെ ഗോൾ നേടിയ കൊളംബിയ, ബ്രസീലിനെ വിറപ്പിക്കാൻ നോക്കി. എന്നാൽ പതിവ് ചടുലതയോടെ ശാന്തമായി കളി തുടർന്ന കാനറികൾക്ക് തന്നെയായിരുന്നു കളിയിൽ പൂർണ്ണ ആധിപത്യം.
78ആം മിനിറ്റിൽ റോബർട്ടോ ഫിർമീന്യോ സ്കോർ ചെയ്തതോടെ ഓവർ ടൈമിലേക്ക് കടന്ന മത്സരം, കാസീമിറോയുടെ ഗോളോടെ കാനറിപ്പട കയ്യിലൊതുക്കി
ബ്രസീൽ – 2
R. Firmino 78’
Casemiro 90+10’
കൊളംബിയ – 1
L. Díaz 10’