UEFA
ഈ തോൽവി എന്നും ഞങ്ങളുടെ കരിയറിനെ വേട്ടയാടും :ഹാരി കെയ്ൻ
യൂറോ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലിയോട് 3- 2 എന്ന് തോറ്റത് എക്കാലവും തങ്ങളുടെ കരിയറിനെ വേട്ടയാടും എന്ന് ഇംഗ്ലീഷ് താരം കെയ്ൻ.
ഒരു മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നതാണ് ഏറ്റവും സങ്കടം ഉണ്ടാക്കുന്ന കാര്യം. ഫൈനൽ വരെ മികച്ച രീതിയിൽ കളിച്ച് എത്താൻ ഞങ്ങൾക്ക് സാധിച്ചു. ഫൈനലിൽ ആദ്യം ഗോൾ അടിക്കാനും ഞങ്ങൾക്ക് സാധിച്ചു, എന്നാൽ ആ ഗോൾ വിജയ ഗോളാക്കി മാറ്റാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഈ ഒരു തോൽവി പുതിയൊരു പാഠം ആണ്. ഇനിയും മെച്ചപ്പെടാനുണ്ട് എന്ന് ഇപ്പോൾ തെളിഞ്ഞു. എന്നാലും ഈ തോൽവി ഞങ്ങളുടെ കരിയറിൽ എക്കാലവും ഒരു വിഷമമായി നിലനിൽക്കും.