ഇത്തിഹാദ് കത്തിക്കാൻ വന്ന നെയ്മറും സംഘത്തെയും പെപ്പും പിള്ളേരും പൂട്ടി.
യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമി ഫൈനലിലും പി എസ് ജി യെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു വിജയം അഗ്രിഗേറ്ററിൽ 4-1 എന്ന സ്കോർ നിലയിൽ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായി മാഞ്ചെസ്റ്റർ സിറ്റി ഫൈനലിൽ പ്രവേശിച്ചു.
മഞ്ഞ് നിറഞ്ഞ മത്സരത്തിൽ സിറ്റിക്ക് വേണ്ടി ഇരട്ട ഗോൾ നേടി റിയാദ് മഹ്റസ്. എഡെർസൺ ഉയർത്തി നൽകിയ ബോൾ സിചെങ്കോ മനോഹരമായി ഡി ബ്രൂയിനിലേക്ക് അത് ഡിഫൻസിൻറെ മേറ്റ് തട്ടി മഹ്റസിന് കിട്ടി മനോഹരമായി നവാസിനെ കബളിപ്പിച്ചു പോസ്റ്റിലേക്ക് അടിച്ചുകയറ്റി ആദ്യ ഗോൾ നേടി. പിന്നീട് രണ്ടാം പകുതിയിൽ പി എസ് ജി പ്ലെയേഴ്സിൽ നിന്ന് നഷ്ടപ്പെട്ട ബോൾ ഫോഡൻ അതിവേഗ കുതിപ്പോടെ പോസ്റ്റിലേക്ക് പാഞ്ഞുകയറി ഡി ബ്രൂയിൻലേക്ക് പാസ് കൊടുക്കുകയും തിരിച്ചു ഫോഡൻ കൈവശം വയ്ക്കുകയും മനോഹരമായ പാസ്സ് മഹ്റസിന് നൽകി തൻറെ രണ്ടാം ഗോൾ അടിച്ചുകയറ്റി.
ആദ്യപകുതിയിൽ പി എസ് ജി തുടരെത്തുടരെ സിറ്റി ബോക്സിലേക്ക് പന്ത് എത്തിക്കാൻ നോക്കി പക്ഷേ സിറ്റി ഡിഫൻസ് കാരണം പരാജയപ്പെട്ടു. കളിയുടെ തുടക്കത്തിൽ സിചെങ്കോ യുടെ ഷോൾഡറിൽ തട്ടിയപ്പോൾ റഫറി പെനാൽറ്റി വിളിക്കുകയും വാർ നോക്കി തിരുത്തി. പി എസ് ജി യുടെ ഓരോ നീക്കങ്ങളും പോർച്ചുഗീസുകാരൻ റൂബൻ ഡിയാസ് മലപോലെ നിന്നു പ്രതിരോധിച്ചു. രണ്ടാം പകുതിയിൽ ഫോഡൻ മികച്ച രീതിയിൽ പരിശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഡി മരിയക്ക് സിറ്റി ക്യാപ്റ്റൻ ഫെർണാഡിനോ യെ ചവിട്ടിയ പേരിൽ റെഡ് കാർഡ് കിട്ടി കളത്തിനു പുറത്തു പോകേണ്ടി വന്നു.
സ്കോർ കാർഡ്
മാഞ്ചസ്റ്റർ സിറ്റി- 2
R.MAHREZ 11′
R.MAHREZ 63′
പി എസ് ജി- 0
ANGEL DI MARIA 69′
(AGG 4-1)