UEFA
ഇംഗ്ലണ്ടിന് വൻ തുക പിഴ
യൂറോ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന് 30,000 യൂറോ (₹26,54000) പിഴ വിധിച്ച് യുവേഫ സിഇഡിബി🔨. ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പ്പർ സ്മൈക്കലിന്റെ മുഖത്ത് ലേസർ പ്രയോഗം നടത്തിയതിനും ഡാനിഷ് ദേശീയ ഗാനം ആലപിക്കുമ്പോൾ ബഹളമുണ്ടാക്കിയതിനുമാണ് യുവേഫ കൺട്രോൾ എത്തിക്സ് ആൻഡ് ഡിസിപ്ലിനറി ബോഡി(CDEB)യുടെ നടപടി.
യൂറോ കപ്പ് സെമിയിൽ മത്സരം 1-1 എന്ന നിലയിൽ നിൽക്കുമ്പോഴാണ് എക്സ്ട്രാ ടൈമിൽ സ്റ്റെർലിംങിനെ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിന് പെനാൽറ്റി കിട്ടിയത്. ക്യാപ്റ്റൻ ഹാരി കെയ്ൻ പെനാൽറ്റി എടുക്കുമ്പോഴാണ് ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പർ സ്മൈക്കലിന്റെ മുഖത്ത് ഇംഗ്ലണ്ട് ആരാധകർ ലേസർ പ്രയോഗം നടത്തിയത്. ഫൗൾ നടന്ന സമയത്ത് കളിക്കളത്തിൽ മറ്റൊരു ഫുട്ബോൾ കണ്ടതും വിവാദമായിരുന്നു.