ആവേശ യൂറോ ഫൈനൽ ഇന്ന് രാത്രി
അസൂറികൾക്കെതിരെ പടയൊരുക്കി ഇംഗ്ലണ്ട് ; ആവേശ യൂറോ ഫൈനൽ ഇന്ന് രാത്രി
ലോകമൊട്ടാകെയുള്ള യൂറോപ്യൻ ഫുട്ബോൾ ആരാധകരുടെ ആവേശമായ യൂറോ കപ്പിന് പരിണാമം. കരുത്തരായ ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള കലാശപ്പോരിന്, ഇന്ന് അർദ്ധരാത്രി, ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയം സാക്ഷ്യം വഹിക്കും .
അനേക വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇംഗ്ലീഷ് പട ഒരു മേജർ ഫൈനൽ കാണുന്നത്. 55 വർഷങ്ങൾക്ക് മുൻപ് നടന്ന വേൾഡ് കപ്പ് ഫൈനലായിരുന്നു അവസാനത്തേത്. അന്ന് ലോകരാജാക്കന്മാരായി തീർന്ന ഇംഗ്ലണ്ട്, വർഷങ്ങൾ നീണ്ടു നിന്ന കിരീടദാഹത്തിന് ശമനം വരുത്താനാകും ഇന്ന് പോരടിക്കുക.
അതെ സമയം ജർമ്മനിക്ക് ശേഷം (14), ഏറ്റവും കൂടുതൽ ഫൈനലുകളിൽ മത്സരിച്ച ടീം ആണ് ഇറ്റലി (10). 1968ൽ അവസാനമായി യൂറോ കപ്പിൽ മുത്തമിട്ട അസൂറികൾക്കും കിരീടത്തിൽ കുറഞ്ഞൊരു ലക്ഷ്യം ഉണ്ടാകില്ല
🏆 𝐄𝐔𝐑𝐎 2020
⚔️ 𝐅𝐢𝐧𝐚𝐥
🇮🇹 𝐈𝐭𝐚𝐥𝐲 🆚 𝐄𝐧𝐠𝐥𝐚𝐧𝐝 🏴
⏰ 12:30 𝐀𝐌 | 𝐈𝐒𝐓
📺 𝐒𝐨𝐧𝐲 𝐓𝐞𝐧
🏟 𝐖𝐞𝐦𝐛𝐥𝐞𝐲 𝐒𝐭𝐚𝐝𝐢𝐮𝐦
ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam
© ഫുട്ബോൾ ലോകം