അസൂറിപ്പട ഇന്ന് ചെകുത്താന്മാർക്കെതിരെ
യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് കരുത്തരായ ഇറ്റലിയും ബെൽജിയവും നേർക്കുനേർ.ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം.
സെമിയിൽ ഓസ്ട്രിയയെ എക്സ്ട്രാ ടൈമിൽ മറികടന്നാണ് അസൂറിപ്പട എത്തുന്നത്. മറുവശത്തു ബെൽജിയം പ്രീ ക്വാർട്ടറിൽ പോർച്ചുഗലിനെയാണ് പരാജയപെടുത്തിയത് .ക്വാർട്ടർ പോരാട്ടത്തിന് ബെൽജിയം നിരയിൽ പരിക്ക് മൂലം സൂപ്പർ താരങ്ങളായ ഡി ബ്രൂണെയും ഹസാർഡും കളിച്ചേക്കില്ല എന്നത് ബെൽജിയത്തിനു വലിയ തിരിച്ചടിയാണ്.ഇറ്റലി നിരയിൽ ആർക്കും കാര്യമായ പ്രശ്നമില്ല.
മത്സരത്തിലെ വിജയികൾ സെമിയിൽ സ്വിറ്റ്സർലൻഡ് സ്പെയിൻ മത്സരത്തിലെ വിജയികളെ നേരിടും.ഇറ്റലിയുടെ അപരാജിത കുത്തിപ്പിന് വിരാമമിടാൻ ബെൽജിയവും അത് എന്ത് വിലകൊടുത്തും പ്രതിരോധിക്കാൻ ഇറ്റലിയും ഇറങ്ങുമ്പോൾ മത്സരം തീപ്പാറും.
Euro Cup
Quarter Finals
Italy Belgium
12:30 AM | IST
Sony Ten 2
Allianz Arena