UEFA
അയാക്സ് ഗോൾകീപ്പർ ആന്ദ്രേ ഒനാന വീണ്ടും കളത്തിലേക്ക്, താരത്തിന്റെ വിലക്ക് 9 മാസമായി വെട്ടികുറച്ച് കോടതി.
ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാൽ ഈ വർഷം യുവേഫയുടെ അച്ചടക്ക സമിതി നിശ്ചയിച്ച 12 മാസത്തെ വിലക്കിനാണ് ഇപ്പോൾ കോടതി അപ്പീലിലൂടെ ഇളവ് ലഭിച്ചിരിക്കുന്നത്.തന്റെ ഭാര്യയുടെ മരുന്ന് അബദ്ധത്തിൽ ശരീരത്തിൽ പ്രവേശിക്കുകയായിരുന്നെന്ന് ഒനാന വ്യക്തമാക്കിയിരുന്നു.
വിലക്ക് കാരണം കഴിഞ്ഞ സീസൺ ഫെബ്രുവരി മുതൽ താരത്തിന് കളത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല.ഇതുമൂലം ആഴ്സനൽ ഉൾപ്പെടെ പല ക്ലബ്ബുകളും താരത്തിന് ടീമിൽ എടുക്കാൻ മടിച്ചിരുന്നു.എന്നാൽ വിലക്ക് കുറഞ്ഞത് വീണ്ടും ക്ലബ്ബുകൾക്ക് ട്രാൻസ്ഫർ പ്രതീക്ഷകൾ നൽകുന്നു.
യുവേഫ ഏർപ്പെടുത്തിയ വിലക്ക് 9 മാസമായി കുറച്ചതോടെ വരുന്ന നവംബർ 3ആം തിയതിയോടെ താരത്തിന് കളത്തിൽ തിരിച്ചെത്താം.നടപടിയുടെ കടുപ്പം കൂടിയെന്ന് കണ്ടത്തിയതിനാലാണ് ശിക്ഷ കാലാവധി കുറക്കുന്നതെന്ന് കോടതി അറിയിച്ചു