UEFA
അത്ഭുതപെടുത്തി ഹങ്കറി, ലോക ചാമ്പ്യൻമാരെ പിടിച്ചു കെട്ടി.
യൂറോ കപ്പിലെ മരണ ഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പ് എഫിലെ ഹങ്കറി-ഫ്രാൻസ് പോരാട്ടം സമനിലയിൽ കലാശിച്ചു. തങ്ങളുടെ ആരാധകരുടെ അതുല്യമായ പിന്തുണയോടെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ തോല്പ്പിക്കും എന്ന പ്രതീതി നിലനിർത്തിയ ഹങ്കറി മികച്ച പോരാട്ടമാണ് കാഴ്ച്ചവെച്ചത്.
കളി തുടങ്ങിയത് മുതൽ ഹങ്കറി ഗോൾ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചു വിട്ട ഫ്രാൻസിന്റെ പോസ്റ്റിലേക്ക് കളിയുടെ ഗതിക്ക് വിപരീതമായി ഹാഫ് ടൈമിന്റെ എക്സ്ട്രാ ടൈമിൽ ഹങ്കറി താരം ഫിയോളയുടെ ഗോളിലൂടെ ലോക ചാമ്പ്യൻമാരെ ഞെട്ടിച്ചു ഹങ്കറി മുന്നിലെത്തി.തുടർന്നും ആക്രമിച്ചു കളിച്ച ഫ്രാൻസ് നിരവധി അവസരങ്ങൾ പാഴാക്കി എങ്കിലും ബാർസെലോണ താരം ഗ്രീസ്മാനിലൂടെ 66ആം മിനിറ്റിൽ സമനില കണ്ടെത്തുകയായിരുന്നു.
യൂറോ കപ്പ്
Hungary -1⃣
A Fiola 45′
France-
A. Griezmann 66′