Trending
2022 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് റൊണാൾഡോ
ആരാധകരെ അത്യന്തം നിരാശയിലാഴ്ത്തി ലോകഫുട്ബോളിലെ ഒരു യുഗാന്ത്യത്തിന്റെ സമയം കുറിക്കപ്പെട്ടിരിക്കുന്നു. 2022 ഖത്തർ ലോകകപ്പ് പോർച്ചുഗലിന് വേണ്ടിയുള്ള തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഖത്തർ ലോകകപ്പ് നടക്കുമ്പോൾ റൊണാൾഡോയ്ക്ക് 37 വയസ്സാകും.
5 ബാലൻ ഡി ഓറും ധാരാളം കിരീടങ്ങളും സ്വന്തമാക്കി ഫുട്ബോളിന്റെ നെറുകയിൽ നിൽക്കുമ്പോഴാണ് താരത്തിന്റെ പ്രഖ്യാപനം. 35 വയസ്സായെങ്കിലും ഉഗ്രൻ ഫോമിൽ തന്നെയാണ് റൊണാൾഡോ. ലോകകപ്പിലെ 7 ഗോളുകൾ ഉൾപ്പെടെ പോർച്ചുഗലിന് വേണ്ടി 101 ഗോളുകൾ റൊണാൾഡോ നേടി.