നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലണ്ടിന് ലാലിഗ ചാമ്പ്യൻമാരായ റിയൽ മാഡ്രിഡിനായി പന്ത് തട്ടാൻ ആഗ്രഹം.
ഇംഗ്ലണ്ടിൽ ജനിച്ച നോർവീജിയൻ താരം ഹാലണ്ട് നിലവിൽ ബുണ്ടസ്ലിഗ ക്ലബ്ബായ ബൊറുസ്സിയ ഡോർട്ട്മുണ്ടിനായാണ് കളിക്കുന്നത്.
താരം താൻ ഇഷ്ടപ്പെടുന്ന അടുത്ത വെല്ലുവിളി റയൽ മാഡ്രിഡിനായി കളിക്കുന്നതാണെന്ന് വെളിപ്പെടുത്തി.
ഒരു വർഷം മുമ്പാണ് ഇരുപതുകാരനായ താരം ബുണ്ടസ് ലിഗയിൽ എത്തിയത്.
ഈ സീസണിൽ തകർപ്പൻ ഫോമിലുള്ള താരം അഞ്ചു കളികളിൽ നിന്നായി അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. റൊണാൾഡോയുടെ ട്രാൻസ്ഫറോടെ ഗോൾ വരൾച്ച നേരിടുന്ന റയൽമാഡ്രിഡിന് ഹാലണ്ടിന്റെ ട്രാൻസ്ഫർ ഒരു മുതൽക്കൂട്ടാകും.
എന്നാൽ റിയൽമാഡ്രിഡ് കോച്ച് സിദാന് ഫ്രഞ്ച് യുവതാരം എംബാപ്പയെ ടീമിൽ എത്തിക്കാനാണ് താല്പര്യം. പക്ഷേ
എംബാപ്പയുടെ ട്രാൻസ്ഫറിനെക്കാളും റിയൽ മാഡ്രിഡിന് സാമ്പത്തികമായി ലാഭം ഹാലാണ്ടിനെ ടീമിൽ എത്തിക്കുന്നതാണ്.
ഗോൾ. കോം എ ബി സി ന്യൂസ് തുടങ്ങിയവരുടെ റിപ്പോർട്ടുകൾ അനുസരിച് ഒരു ക്ലിനിക്കൽ സ്ട്രൈക്കർ ആയ ഹാലണ്ട്
ബെൻസിമക്ക് പകരക്കാരനായി സാൻഡിയാഗോ ബെർണബുവിൽ പന്ത് തട്ടുന്ന കാലം വിദൂരമല്ല.