Trending
ഡീപേ ഈ സീസണിൽ ക്ലബ് വിടില്ലെന്ന് ലിയോൺ പ്രസിഡന്റ്
റൊണാൾഡ് കൂമാൻ ബാർസിലോനയിലെത്തിക്കാൻ ശ്രമിക്കുന്ന ഡച്ച് താരം മെംഫിസ് ഡീപേ ഈ സീസണിൽ ക്ലബ് വിടില്ലെന്ന് ഒളിമ്പിക് ലിയോൺ പ്രസിഡന്റ് മൈക്കൾ ഔലാസ്.
ഡീപേ ഞങ്ങളുടെ ക്യാപ്റ്റനാണ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ധാരാളം കളിക്കാർ ഞങ്ങൾക്കുണ്ട്. ഡീപേയ്ക്ക് ലിയോണിനെ ആരാധകർ ആഗ്രഹിക്കുന്ന തരത്തിലേക്ക് ഉയർത്താൻ സാധിക്കും. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഡീപേ ബാർസയിലേക്ക് പോകില്ലെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞിരുന്നു, പക്ഷെ ആരും എന്നെ വിശ്വസിച്ചില്ല.
ഡീപേ മാത്രമല്ല, ഡെംബലെ, ഔയർ എന്നിവരും ഈ സീസണിൽ ക്ലബ് വിടില്ല. ഞങ്ങൾക്ക് ഈ സീസണിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കണം, അതുകൊണ്ട് അവർ ഇവിടെതന്നെ തുടരും.
– മൈക്കൾ ഔലാസ്